Connect with us

From the print

മാനവ സഞ്ചാരം: അതിർത്തി കടന്ന് ആവേശം; അഞ്ചാം ദിനത്തിൽ കോഴിക്കോട്ട്

പാരസ്പര്യത്തിന്റെയും സ്‌നേഹക്കൈമാറ്റത്തിന്റെയും പോയ കാലത്തിന്റെ മധുരമുള്ള ഓർമകൾ പങ്കിട്ടുകൊണ്ടാണ് പ്രഭാത നടത്തത്തിനിറങ്ങിയ യാത്രാ സംഘത്തെ നാട്ടുകാർ വരവേറ്റത്

Published

|

Last Updated

ഗൂഡല്ലൂർ| അതിരുകൾ മായ്ച്ചുകളയുന്ന മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പറഞ്ഞെത്തിയ മാനവ സഞ്ചാരത്തിന് സംസ്ഥാനാതിർത്തിക്ക് പുറത്ത് നീലഗിരിയിൽ ലഭിച്ചത് സ്‌നേഹോഷ്മള സ്വീകരണം. പാരസ്പര്യത്തിന്റെയും സ്‌നേഹക്കൈമാറ്റത്തിന്റെയും പോയ കാലത്തിന്റെ മധുരമുള്ള ഓർമകൾ പങ്കിട്ടുകൊണ്ടാണ് പ്രഭാത നടത്തത്തിനിറങ്ങിയ യാത്രാ സംഘത്തെ നാട്ടുകാർ വരവേറ്റത്.

വിവിധ കാലങ്ങളിൽ കേരളത്തിൽ നിന്നുൾപ്പെടെ ഉണ്ടായ കുടിയേറ്റത്തിന്റെ ഭാഗമായി വികസിച്ചുവന്ന പങ്കുവെപ്പിന്റെ സംസ്‌കാരവും സാമൂഹികതയും കൈമോശം വരാതെ സൂക്ഷിക്കാൻ തലമുറകൾ തമ്മിൽ ആശയവിനിമയവും അഭിപ്രായൈക്യവും സാധ്യമാകേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് മാനവ സഞ്ചാരം ജില്ലയിൽ പര്യടനം നടത്തിയത്. ടേബിൾ ടോക്ക്, സ്ഥാപന സന്ദർശനം, മീഡിയ വിരുന്ന്, പ്രാസ്ഥാനിക സംഗമം തുടങ്ങി വിവിധ പരിപാടികളാണ് മാനവ സഞ്ചാരത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ചത്. വൈകിട്ട് യാത്രാ നായകൻ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ നടത്തത്തിൽ നൂറുകണക്കിന് പേർ അണിചേർന്നു. ഗൂഡല്ലൂർ നാടാർ കല്യാണമണ്ഡപ പരിസരത്ത് നിന്ന് ആരംഭിച്ച് ഗാന്ധി മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന മാനവ സംഗമം എസ് വൈ എസ് കേരള പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബർ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല, എൻ എം സ്വാദിഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. കെ അബ്ദുൽ കലാം, ഉമർ ഓങ്ങല്ലൂർ, അബ്ദു റശീദ് സഖാഫി മെരുവമ്പായി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ലത്വീഫ് കാക്കവയൽ സംബന്ധിച്ചു. മൊയ്തു മുസ്‌ലിയാർ, സി കെ കെ മദനി, സി കെ മുഹമ്മദ് മുസ്‌ലിയാർ പാടന്തറ, കെ പി മുഹമ്മദ് ഹാജി, മജീദ് ഹാജി ഉപ്പട്ടി, അബ്ദുൽ അസീസ് അൻവരി, സാബിറലി സഖാഫി, ശാഹിദ് ഒന്നാം മൈൽ സംബന്ധിച്ചു.
മാനവ സഞ്ചാരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം. രാവിലെ 14 സോൺ കേന്ദ്രങ്ങളിൽ ഏർളി ബേർഡ്‌സ് നടക്കും. യുവജന സംഘടനാ നേതാക്കൾ, പൗരപ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവരുമായി യാത്രാ നായകൻ സംവദിക്കും. വൈകിട്ട് നാലിന് ജാഫർഖാൻ കോളനി പരിസരത്ത് നിന്ന് സൗഹൃദ നടത്തം ആരംഭിക്കും. എം പി, എം എൽ എമാർ, വിവിധ സമുദായ നേതാക്കൾ, പാർട്ടി നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ, പ്രസ്ഥാന നായകർ അണിനിരക്കും. തുടർന്ന് മുതലക്കുളത്ത് നടക്കുന്ന മാനവ സംഗമം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.

Latest