Kerala
പ്ലാസ്റ്റിക് കണിക്കൊന്നയുടെ വ്യാപനം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

കോഴിക്കോട് | വിഷുവിനോടനുബന്ധിച്ച് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കേസെടുത്ത കമ്മീഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു.
കൊന്നപ്പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ പ്ലാസ്റ്റിക് കൊന്നപൂക്കള്‍ ഇടംപിടിച്ചിരുന്നു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഏറെ സുലഭമായി ലഭിക്കുന്ന ഇവ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ വിപണിയിലെത്തിയിരുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണം തുടരുന്നതിനിടെയുള്ള പ്ലാസ്റ്റിക് പൂക്കളുടെ അതിവ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. വിഷുവിന് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേസ് മെയ് മാസത്തിലെ സിറ്റിംഗില്‍ കേസ് പരിഗണിക്കും.
---- facebook comment plugin here -----