aranmula anitha death
പരിചരണം കിട്ടാതെ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
പത്തനംതിട്ട | പരിചരണം കിട്ടാതെ ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
മുല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സ്വദേശിനി അനിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഭാര്യക്ക് ചികിത്സാ പരിചരണം നൽകാതിരുന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയും പരിചരണവും ലഭിക്കാതെ കുഞ്ഞ് മരിച്ചു. മരിച്ച കുഞ്ഞ് രണ്ടു മാസത്തോളം വയറ്റിൽ കിടന്നുണ്ടായ അണുബാധയിൽ അനിതയും മരിച്ചു.
ഗർഭിണിയായിരുന്ന അനിതയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്. അനിതക്ക് സ്ത്രീധനമായി നൽകിയ സ്വർണവും മറ്റും ഭർത്താവ് ജ്യോതിഷ് വിറ്റിരുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
---- facebook comment plugin here -----