Kerala
ഇലന്തൂരിലെ നരബലി: മനുഷ്യ മാംസം ഉപ്പിലിട്ട് സൂക്ഷിച്ച നിലയില്‍
പാചകം ചെയ്ത് ഭക്ഷിക്കുന്നതിനു വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സംശയം.

പത്തനംതിട്ട | ഇലന്തൂരില്‍ മനുഷ്യ മാംസം പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉപ്പിട്ട് സൂക്ഷിച്ച മാംസമാണ് കണ്ടെത്തിയത്. നരബലിക്കിരയായ പത്മത്തിന്റെതാണ് മാംസമെന്നാണ് സൂചന. പാചകം ചെയ്ത് ഭക്ഷിക്കുന്നതിനു വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സംശയം.
തിങ്കളാഴ്ച ഇലന്തൂരില്‍ നടന്ന പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. കൊലപ്പെട്ട റോസ്ലിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നുവെന്ന് പ്രതി ലൈല മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചതായും മൊഴിയിലുണ്ടായിരുന്നു.
---- facebook comment plugin here -----