Kerala
നരബലി കേസ്: പ്രതികളെ ഇന്ന് വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുത്തേക്കും, വിശദമായി ചോദ്യം ചെയ്യും
ഇന്നലെ പോലീസ് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മൂന്ന് പ്രതികളുമായി ബന്ധമുള്ളവരുടെയും മൊഴിയെടുക്കും.

പത്തനംതിട്ട | നരബലി കേസില്‍ പ്രതികളെ ഇന്ന് ഇലന്തൂരിലെത്തിച്ച് തെളിവെടുത്തേക്കും. പ്രതികളെ ഇന്നും വിശദമായി ചോദ്യം ചെയ്യും. ഇന്നലെ പോലീസ് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മൂന്ന് പ്രതികളുമായി ബന്ധമുള്ളവരുടെയും മൊഴിയെടുക്കും.
ഇരയെ കിട്ടാന്‍ മുമ്പും നീക്കം നടന്നതായി വ്യക്തമായിട്ടുണ്ട്. കേസിലെ പ്രതികള്‍ പത്തനംതിട്ടയിലും രണ്ട് സ്ത്രീകളെ വലയിലാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. തലനാരിഴക്കാണ് ആനപ്പാറ, പന്തളം സ്വദേശികളായ സ്ത്രീകള്‍ രക്ഷപ്പെട്ടത്. ആഭിചാരം ചെയ്യാനും കൊലപ്പെടുത്താനും ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
---- facebook comment plugin here -----