National
നിധി സ്വന്തമാക്കാന്‍ നരബലി; ചിത്രദുര്‍ഗയില്‍ ചെരുപ്പുകുത്തിയെ ക്രൂരമായി കൊന്നു
ജ്യോത്സ്യനടക്കം രണ്ട് പേര്‍ പിടിയില്‍
![](https://assets.sirajlive.com/2024/03/crime-897x538.jpg)
ബെംഗളൂരു | നിധി ലഭിക്കണമെങ്കില്‍ നരബലി നല്‍കണമെന്ന ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെരുപ്പുകുത്തിയെ കൊലപ്പെടുത്തി യുവാക്കള്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാ(52)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡിയും ജ്യോത്സ്യന്‍ രാമകൃഷ്ണയും പോലീസ് പിടിയിലായി.
ഹോട്ടലിലെ പാചകക്കാരനാണ് ആന്ധ്രാപ്രദേശിലെ കുണ്ടുര്‍പി ഗ്രാമത്തിലെ ഒന്നാം പ്രതി ആനന്ദ് റെഡ്ഡി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജ്യേത്സനെ സമീപിക്കുകയായിരുന്നു. ഭൂമിക്ക് അടിയില്‍ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കണമെന്നും അതോടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും അതിനായി നരബലി കൊടുക്കേണ്ടി വരുമെന്നുമായി ജ്യോത്സ്യന്റെ നിര്‍ദേശം. പരശുരാമപുര വെസ്റ്റിലാണ് നിധി മറഞ്ഞിരിക്കുന്നതെന്നും വിശ്വസിപ്പിച്ചു. ഒടുവില്‍ ചെരുപ്പുകുത്തിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് നടന്നുപോയ പ്രഭാകറിനെ പ്രതി തന്ത്രപൂര്‍വം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോയി കൊല്ലുകയായിരുന്നു.