Kerala
കോട്ടയത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് ഒഴിഞ്ഞ കുപ്പിയും ബാഗും കണ്ണടയും
ഈരാറ്റുപേട്ട പോലീസും ഫോറന്‍സിക് ,വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയം | കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥിക്കൂടം കണ്ടെത്തിയത്. കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്.
മൃതദേഹം കിടന്നതിനു സമീപത്തു നിന്നും ഒഴിഞ്ഞ ഒരു കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസും ഫോറന്‍സിക് ,വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശവാസിയായ ഒരു വയോധികനെ കാണാതായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഈ വയോധികന്റേതാണോ എന്നതാണ് സംശയം .ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴികയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----