Kozhikode
കോഴിക്കോട് തിരുവമ്പാടിയിൽ മനുഷ്യ തലയോട്ടിയും അസ്ഥികളും ലഭിച്ചു
സമീപത്തുള്ള മരത്തില്‍ കുരുക്കിട്ട നിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ട്.

തിരുവമ്പാടി | കോഴിക്കോട് തിരുവമ്പാടിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. സമീപത്തുള്ള മരത്തില്‍ കുരുക്കിട്ട നിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ട്. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ശനിയാഴ്ച റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് വൈകിട്ട് ആറ് മണിയോടെ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള തുടര്‍ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----