Kerala
വീടിനകത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും; ദുരൂഹത നീക്കാന്‍ ഫോറന്‍സിക് പരിശോധന
വീട്ടുടമസ്ഥനായ ഡോക്ടറുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി | വീടിനകത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതിലെ ദുരൂഹത അകറ്റാന്‍ ഫോറന്‍സിക് പരിശോധന നടത്തും. എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ ആള്‍താമസമില്ലാത്ത വീടിനകത്താണ് ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.
വീട്ടുടമസ്ഥനായ ഡോക്ടറുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തലയോട്ടിയിലും അസ്ഥികൂട ഭാഗങ്ങളിലും ചില അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന സംശയം ഇത് ജനിപ്പിച്ചിട്ടുണ്ട്.
30 വര്‍ഷമായി ഈ വീട്ടില്‍ ആള്‍താമസമില്ലെന്നും സാമൂഹികവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധ ശല്യം കാലം നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.