National
മനുഷ്യക്കടത്ത്; തിരുവനന്തപുരം ഉള്‍പ്പെടെ 10 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ്
റഷ്യ-യുക്രൈന്‍ യുദ്ധ മേഖലകളിലേക്ക് മലയാളികളെ അടക്കം കടത്തിയതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസെടുത്തു.
ന്യൂഡല്‍ഹി | രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഉള്‍പ്പെടെ 10 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ്. തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, അംബാല, ചണ്ഡീഗഢ്, മധുര ചെന്നൈ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസെടുത്തു. റഷ്യ-യുക്രൈന്‍ യുദ്ധ മേഖലകളിലേക്ക് മലയാളികളെ അടക്കം കടത്തിയതുമായി ബന്ധപ്പെട്ടാണ് പരിശോധന.
50 ലക്ഷം രൂപ, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുങ്ങള്‍ വഴിയാണ് യുവാക്കളെ വലയിലാക്കിയത്. ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കൊണ്ടുപോയി യുദ്ധമേഖലയില്‍ എത്തിച്ചു.