Connect with us

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: വയനാടിന് 50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

കണക്കുകള്‍ പുറത്തുവിട്ട് വനംമന്ത്രി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കൈമാറി.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നേരിടുന്നതിനായി 50 ലക്ഷം അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് തുക അനുവദിച്ചത്. പണം ജില്ലാ കലക്ടര്‍ക്ക് കൈമാറും.

2016 മുതല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 192 പേരാണെന്ന് വനംമന്ത്രി വെളിപ്പെടുത്തി. ആറുപേരാണ് കടുവയുടെ ആക്രമണത്തില്‍ മാത്രം കൊലപ്പെട്ടത്. നിയമസഭയിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്.

അതിനിടെ, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കൈമാറി. അഞ്ചു ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്.

Latest