Connect with us

International

ഗസ്സ മുനമ്പില്‍ മാനുഷിക സഹായങ്ങളുടെ ഒഴുക്ക്; ഇനിയും വേണം നിലക്കാത്ത സഹായം

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ഗസ്സ | വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന്റെ മൂന്നാം ദിനം ഗസ്സ മുനമ്പില്‍ മാനുഷിക സഹായങ്ങളുടെ ഒഴുക്ക്. ട്രക്കുകളില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നുണ്ടെങ്കിലും സഹായങ്ങള്‍ എല്ലാവരിലേക്കും ഇനിയുമെത്തിയിട്ടില്ല.

അധിനിവേശ സേനയുടെ ബോംബ് വര്‍ഷം ഒഴിഞ്ഞ ആശ്വാസത്തില്‍ തകര്‍ന്നടിഞ്ഞ വീടികളിലേക്ക് തിരിച്ചെത്തിയ ഫലസ്തീനികള്‍ക്ക് ജീവനല്ലാതെ മറ്റൊന്നും ബാക്കിയായില്ല.ഇതിനാൽ മാനുഷിക സഹായം ഇനിയുമേറെ വേണ്ടിവരുമെന്ന് അൽ ജസീറ റിപോർട്ട് ചെയ്തു. ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകളും ഗസ്സയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, തകർന്ന ഗസ്സയിൽ നിന്ന്​ ഹൃദയഭേദക ദൃശ്യങ്ങളാണ്​ പുറത്തുവരുന്നത്. യുദ്ധം അവശേഷിപ്പിച്ച അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരയുന്നത് മൂന്നാം ദിനത്തിലും തുടരുകയാണ്. ​നൂറുകണക്കിന്​ മൃതദേഹങ്ങളാണ്​ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കണ്ടെടുത്തത്​. റഫയിൽ നിന്ന്​ മാത്രം 137 മൃത​ദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 66 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest