Connect with us

International

സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി; റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി

Published

|

Last Updated

ബെലാറസ് | റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. മനുഷ്യത്വ ഇടനാഴി രൂപവത്ക്കരിച്ച് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണവും മരുന്നും എത്തിക്കാനും ധാരണയായിട്ടുണ്ട്.

മൂന്നാം ഘട്ട ചര്‍ച്ച ഉടന്‍ നടത്താന്‍ തീരുമാനമായെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടന്നത്.

Latest