Connect with us

Sports

ഹംഗറിയെ പൂട്ടി സ്വിസ് പട

3-1 നാണ് സ്വസ് പട ഹംഗറിയെ പരാജയപ്പെടുത്തിയത്

Published

|

Last Updated

ബെര്‍ലിന്‍ | യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഹംഗറിക്കെതിരെ വിജയിച്ച് തുടങ്ങി സ്വിറ്റസര്‍ലന്‍ഡ്. 3-1 നാണ് സ്വസ് പട ഹംഗറിയെ പരാജയപ്പെടുത്തിയത്. 12 ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ക്വാഡോ ദുവയാണ് സ്വിസ് പടയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനത്തില്‍ മൈക്കല്‍ എബിഷര്‍ രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടിറങ്ങിയ ഹംഗറി 66 ാം മി്നിറ്റില്‍ ലക്ഷ്യം കണ്ടു. ഹംഗറിയുടെ ആദ്യ ഗോള്‍ പിറന്നതിന് പിന്നാലെ സ്വിസ്് പട മൂന്നാം ഗോളിനായുള്ള മുന്നേറ്റം ശക്തമാക്കി. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കി നില്‍കെ എംബോളയിലൂടെ മൂന്നാം ഗോളും നേടി സ്വിസ് പട വിജയം സ്വന്തമാക്കി.

Latest