Connect with us

Kerala

വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട: യു പി സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ഗോരഖ്പൂര്‍ മെഹരിപ്പൂര്‍ സ്വദേശി രാജേഷ് സോങ്കര്‍, ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടില്‍ ബിജു ജോസഫ്, ചങ്ങനാശ്ശേരി പെരുന്ന പുതുപ്പറമ്പില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | നിരോധിത പുകയില വില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മല്ലപ്പള്ളി ടൗണില്‍ മാര്‍ക്കറ്റ് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഗോരഖ്പൂര്‍ മെഹരിപ്പൂര്‍ സ്വദേശി രാജേഷ് സോങ്കര്‍ (28), നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനായ ബിജുക്കുട്ടന്‍ എന്ന് വിളിക്കുന്ന ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടില്‍ ബിജു ജോസഫ് (47), കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രധാന ടൗണുകളില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുന്ന ചങ്ങനാശ്ശേരി പെരുന്ന പുതുപ്പറമ്പില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

രാജേഷ് സോങ്കര്‍ മല്ലപ്പള്ളി ടൗണില്‍ പുകയില പാന്‍മസാല കച്ചവടക്കാരനാണ്. ഇയാള്‍ മുറിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കീഴ്‌വായ്പ്പൂര്‍ പോലീസ് എസ് ഐ. സതീഷ് ശേഖര്‍, എസ് സി പി ഒ. അന്‍സിം, സി പി ഒമാരായ ഒലിവര്‍ വര്‍ഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണന്‍, അമല്‍, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Latest