International
യു എസില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 27 പേര്‍ മരിച്ചു
മിസോറിയിലാണ് ഏറ്റവുമധികം ജീവനുകള്‍ നഷ്ടപ്പെടുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തത്.

വാഷിങ്ടണ്‍ | യു എസില്‍ കനത്ത ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ദുരന്തത്തില്‍ 27 പേര്‍ മരിച്ചു. നാല് സ്‌റ്റേറ്റുകളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മിസോറിയിലാണ് ഏറ്റവുമധികം ജീവനുകള്‍ നഷ്ടപ്പെടുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തത്. 27 പേരാണ് ഇവിടെ മരിച്ചത്. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചിട്ടുണ്ട്.
മിസോറിയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പലയിടങ്ങളിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ പ്രദേശത്തുകാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതല്‍ യു എസില്‍ വിവിധ സ്റ്റേറ്റുകളില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിരുന്നു. മിസ്സോറിക്കു പുറമെ, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.