Connect with us

cyclone gulab

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; മണിക്കൂറില്‍ നൂറ് കി മീ വേഗത

ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പൂരിനും ഇടയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ചുഴലിക്കാറ്റ് കടന്നുപോകും.

Published

|

Last Updated

വിശാഖപട്ടണം | ഗുലാബ് ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രാ പ്രദേശ് തീരം തൊട്ടു. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയാണ്. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പൂരിനും ഇടയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ചുഴലിക്കാറ്റ് കടന്നുപോകും.

ആന്ധ്രയുടെ വടക്കന്‍ തീരങ്ങളിലും ഒഡീഷയിലെ തെക്കന്‍ തീരങ്ങളിലുമാണ് മഴ പെയ്യുന്നത്. ചുഴലിക്കാറ്റ് തീരം തൊട്ടതിനെ തുടര്‍ന്നാണ് ശക്തമായ മഴ പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കലിംഗപട്ടണത്തിന്റെ 25 കിലോമീറ്റര്‍ വടക്കുഭാഗത്തേക്കാണ് കാറ്റ് നീങ്ങുക.

നാല് മാസത്തിനിടെ ഒഡീഷയിലെത്തുന്ന രണ്ടാം ചുഴലിക്കാറ്റാണ് ഗുലാബ്. നേരത്തേ യാസ് ചുഴലിക്കാറ്റ് ഒഡീഷയില്‍ നാശം വിതച്ചിരുന്നു.

---- facebook comment plugin here -----

Latest