International
ഫ്രാന്‍സില്‍ "ചിഡോ" ചുഴലിക്കാറ്റ്; 11 മരണം
90 വര്‍ഷത്തിനിടെ ഫ്രഞ്ച് ദ്വീപിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റ്
മയോട്ട് | ഫ്രാന്‍സിലെ മയോട്ടില്‍ “ചിഡോ” ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. മയോട്ട് ദ്വീപിലാണ് കാറ്റ് സംഹാരതാണ്ഡവമാടിയത്. 90 വര്‍ഷത്തിനിടെ ഫ്രഞ്ച് ദ്വീപിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ചിഡോ.
പ്രദേശത്ത് വന്‍ നാശനഷ്ടം വിതച്ചു. വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രി എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 200 കി. മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
കൃത്യമായ മരണസംഖ്യ ഇതുവരെ ലഭ്യമായിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഭക്ഷണം, വെള്ളം എന്നിവ ലഭിക്കാതെ ജനം ദുരിതത്തിലായി.
---- facebook comment plugin here -----