Connect with us

Uae

വൈറലായി ചുഴലിക്കാറ്റ് വീഡിയോ; അപകടകരമല്ലെന്ന് എൻ സി എം

വീഡിയോകളിലും ഫോട്ടോകളിലും ഇത് ഒരു ചുഴലിക്കാറ്റായി തോന്നാം. എന്നാൽ ഇത് ഒരു ചുഴലിക്കാറ്റിൽ നിന്ന് വ്യത്യസ്തമാണ്

Published

|

Last Updated

ദുബൈ | റാസ് അൽ ഖൈമയിലെ ഖദീറ മേഖലയിൽ ബുധനാഴ്ച രൂപപ്പെട്ട പ്രത്യേക പ്രതിഭാസം ചുഴലിക്കാറ്റിൽ നിന്ന് വ്യത്യസ്തമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം). അപകടകരമായ കാലാവസ്ഥാ പ്രതിഭാസമല്ല ഇത്. വീഡിയോകളിലും ഫോട്ടോകളിലും ഇത് ഒരു ചുഴലിക്കാറ്റായി തോന്നാം. എന്നാൽ ഇത് ഒരു ചുഴലിക്കാറ്റിൽ നിന്ന് വ്യത്യസ്തമാണെന്നും കാലാവസ്ഥാ ബ്യൂറോയുടെ വക്താവ് വ്യക്തമാക്കി.

ബുധനാഴ്ച എൻ സി എം പങ്കിട്ട വീഡിയോയിൽ വൻ തോതിൽ പൊടിപടലങ്ങൾ കറങ്ങി നീങ്ങുന്നത് കാണാം. പ്രദേശത്ത് മഴ പെയ്യുകയും ചെയ്തിരുന്നു. അതിനിടെ യു എ ഇയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ചയും ശക്തമായ കാറ്റുണ്ടായി. ഇന്നലെ ഉച്ചതിരിഞ്ഞ്, അബൂദബി, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ  തീവ്രതമായ മഴയും പെയ്തു.

റാസ് അൽ ഖൈമ മുബാറ പർവതത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് നേരിയ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 3.50ന് മഴയുടെ അളവ് വർധിച്ചു. വാദി കുബ്ബിലും വാദി അൽ ഐസിലും മൂന്ന് മണിക്ക് മഴ പെയ്തു. എമിറേറ്റിലെ വാദി അൽ ഐം പ്രദേശത്തും ഉച്ചകഴിഞ്ഞ് 3.51 ന് സാമാന്യം ശക്തമായ മഴ പെയ്തു. ഫുജൈറയിലെ വാദി അൽ സിദ്ർ, മിദാഖ്, അൽ ദഫ്്റ മേഖലയിലെ ലിവ, അൽ ഐൻ അൽ ഹയറിൽ നേരിയ മഴ പെയ്തു.

Latest