National
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; യുപിയില്‍ സ്ത്രീ കൊല്ലപ്പെട്ടു
സ്ത്രീയുടെ ഭര്‍ത്താവ് ഹാഷിമും ബന്ധുക്കളും ഇപ്പോള്‍ ഒളിവിലാണ്.
ലക്‌നൗ| ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നില്‍വെച്ചാണ് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
സ്ത്രീയുടെ വായില്‍ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് വീഡിയോ പുറത്തുവിട്ടത്. സ്ത്രീയുടെ ഭര്‍ത്താവ് ഹാഷിമും ബന്ധുക്കളും ഇപ്പോള്‍ ഒളിവിലാണ്. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്ത്രീധന പീഡനവും കൊലപാതകവുമാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കേസുകള്‍.
---- facebook comment plugin here -----