Connect with us

Kerala

വീടിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു; രണ്ടുകുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

പുളിയനം സ്വദേശി എച്ച് ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊച്ചി | എറണാകുളം അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഗൃഹനാഥനും ഭാര്യയും വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച് ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്.

ശശി വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest