Connect with us

National

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിഞ്ഞതായി വെളിപ്പെടുത്തല്‍

Published

|

Last Updated

ഹൈദരാബാദ് | ഭാര്യയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചു. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ വിരമിച്ച സൈനികനായ ഭര്‍ത്താവ് ഗുരുമൂര്‍ത്തി അറസ്റ്റിലായി. ഭാര്യ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്.

ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ കൊന്ന ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചെന്ന കാര്യം വെളിപ്പെടുത്തിയത്. വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിഞ്ഞതായും ഇയാള്‍ പറഞ്ഞു. മൃതദേഹ ഭാഗങ്ങള്‍ക്കായി പോലീസ് പരിശോധന തുടങ്ങി.

ഡി ആര്‍ ഡി ഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു ഗുരുമൂര്‍ത്തി. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവര്‍ക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു.

 

Latest