Connect with us

Kerala

ഭാര്യയുടെ തല തിളക്കുന്ന കഞ്ഞിയില്‍ മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിന്‍ (30) ആണ് പിടിയിലായത്

Published

|

Last Updated

തൃശൂര്‍ | ഭാര്യയുടെ തല തിളക്കുന്ന കഞ്ഞിയില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിന്‍ (30) ആണ് പിടിയിലായത്. ഫെബ്രുവരി മൂന്നിനുണ്ടായ സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ കഴിഞ്ഞ ഡെറിനെ ചായ്പ്പന്‍കുഴിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡെറിന്‍ ആറ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തില്‍ മദ്യപിച്ചെത്തിയ ഡെറിന്‍ ഭാര്യം മര്‍ദിക്കുകയും കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപ്പിടിക്കുകയുമായിരുന്നു.

 

---- facebook comment plugin here -----

Latest