Eranakulam
ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്
ആക്രമണം നടത്തിയ ഹാരിസിന്റെ ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊച്ചി | കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കഴുത്തറത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രിയില്‍ മഞ്ഞുമലിലെ വീട്ടില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴുത്തില്‍ സാരമായി പരുക്കേറ്റ ഭര്‍ത്താവ് ഹാരിസ് ആശുപത്രിയിലാണ്.
മദ്യലഹരിയിലാണ് ഹാരിസ് ക്രൂരമായ മര്‍ദനം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഹസീന മര്‍ദനമേറ്റ് നിലത്ത് വീഴുന്നത് ദൃശ്യത്തിലുണ്ട്. പോലീസിനെ വിളിച്ചതോടെയാണ് ഹാരിസ് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് കുഴഞ്ഞുവീണ ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുതരമായി പരുക്കേറ്റ ഹസീനയെ മഞ്ഞുമല്ലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.