Connect with us

Kerala

കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയുടേയും ഭാര്യ ബിനു സജിയുടേയും മൃതദേഹമാണ് വീട്ടില്‍ കണ്ടെത്തിയത്.

Published

|

Last Updated

ആലപ്പുഴ  |  കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ് നിലയില്‍. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയുടേയും ഭാര്യ ബിനു സജിയുടേയും മൃതദേഹമാണ് വീട്ടില്‍ കണ്ടെത്തിയത്. ഭാര്യ ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

മരിച്ച ബിനു സ്‌കൂള്‍ ടീച്ചറാണ്. ബിനുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. ഇന്ന് വൈകിട്ടോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരുടേയും ഏക മകന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച മകന്‍ ഫോണില്‍ വിളിച്ചിട്ട് ആരും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

 

Latest