Connect with us

Kerala

പാലക്കാട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കോയമ്പത്തൂരില്‍ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്

Published

|

Last Updated

പാലക്കാട്|പാലക്കാട് വണ്ടാഴിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വണ്ടാഴി സ്വദേശി കൃഷ്ണകുമാറാണ് (52) ഭാര്യ സംഗീതയെ വെടിവെച്ച് കൊന്നശേഷം ജീവനൊടുക്കിയത്. കോയമ്പത്തൂരില്‍ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.

വണ്ടാഴിയിലെ വീട്ടില്‍ നിന്നും ആറു മണിയോടെ കൃഷ്ണകുമാര്‍ കോയമ്പത്തൂരിലെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോയി. വിദ്യാര്‍ഥികളായ രണ്ട് മക്കളും പോയതിനുശേഷം ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരികെ പാലക്കാട് വണ്ടാഴിയിലെ കിഴക്കേത്തറ ഏറാട്ടുകുളമ്പിലെ വീട്ടില്‍ എത്തിയ കൃഷ്ണകുമാര്‍ നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടി ഉതിര്‍ത്താണ് മരിച്ചത്.

മരണ സമയം വീട്ടില്‍ കൃഷ്ണകുമാറിന്റെ അച്ഛനും അമ്മയുമുണ്ടായിരുന്നു. കോയമ്പത്തൂരിലായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ആഴ്ചയാണ് വണ്ടാഴിയിലെ വീട്ടിലേക്ക് എത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest