Connect with us

Kerala

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു

ഭാര്യക്ക് പരുക്ക്

Published

|

Last Updated

കോട്ടയം | പാലാ- തൊടുപുഴ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ധനേഷിന്റെ ഭാര്യക്കും അപകടത്തില്‍ പരുക്കേറ്റു. പെട്രോളടിച്ച ശേഷം പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. ധനേഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഭാര്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

Latest