Connect with us

Kerala

മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഷാജി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി

Published

|

Last Updated

മലപ്പുറം |  നിലമ്പുര്‍ മമ്പാട് പുള്ളിപ്പാടത്തു ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി. പുള്ളിപ്പാടം കറുകമണ്ണ സ്വദേശി നിഷാമോളെയാണ് ഭര്‍ത്താവ് ഷാജി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഷാജി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നു പോലീസ് പറഞ്ഞു.

ഷാജിയും നിഷയും തമ്മില്‍ വൈകിട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷാജി നിഷാമോളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയില്‍ നിഷയെ കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്..

 

Latest