Kannur
ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍
തളിപ്പറമ്പ് പൂവം എസ് ബി ഐ ശാഖയിലെ ജീവനക്കാരി അനുപമയ്ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് | ബേങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബേങ്കില്‍ കയറിയാണ് ആക്രമണം നടത്തിയത്. തളിപ്പറമ്പ് പൂവം എസ് ബി ഐ ശാഖയിലെ ജീവനക്കാരി അനുപമയ്ക്കാണ് വെട്ടേറ്റത്.
ഭര്‍ത്താവ് അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേങ്കിലെത്തിയ അനുരൂപ് വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് അനുപമയെ വെട്ടുകയായിരുന്നു. ബേങ്കിനുള്ളിലേക്ക് ഓടിയ അനുപമയെ പിന്നാലെ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവരാണ് കീഴ്‌പ്പെടുത്തിയത്.
---- facebook comment plugin here -----