Kerala
കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
കണ്ണൂര്‍ | കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പ്രാപ്പോയില്‍ പനംകുന്നില്‍ ശ്രീധരനാണ് മരിച്ചത്. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലാണ് സംഭവം.ഭാര്യ സുനിതയെ വാക്കത്തി കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.
ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തിയാണ് സുനിതയെ ആശുപത്രിയിലേക്ക് മാറ്റിയത്.കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)