Kerala
യുവതി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

ആലപ്പുഴ | ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതി വീണ് പരുക്കേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണി കസ്റ്റഡിയില്‍. അച്ഛന്‍ മര്‍ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മകളുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പോലീസ് നീക്കം.
കഴിഞ്ഞ ദിവസമാണ് സോണിയുടെ ഭാര്യ സജി ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----