Connect with us

Kerala

കാസര്‍കോട് മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍: ആക്രമണത്തിന് കാരണം കുടുംബ പ്രശ്‌നം

Published

|

Last Updated

കാസര്‍കോട് | ജില്ലയിലെ ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെത്തി ആക്രമണം നടത്തിയത്. കൈയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെ ചെറുവത്തൂരിലെ വി ആര്‍ മെഡിക്കല്‍ ഷോപ്പിലാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ ഷോപ്പില്‍ ബിനിഷ മാത്രമാണുണ്ടായിരുന്നത്. ഇവിടെയെത്തിയ പ്രദീപന്‍ ബിനിഷയുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. പ്രദീപനും ബിനിഷയും ഏതാനുംനാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 

 

Latest