Kerala
ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേല്‍പ്പിച്ചു
ഭര്‍ത്താവ് കസ്റ്റഡയില്‍

പത്തനംതിട്ട | ഹോം നഴ്‌സായ ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. പന്തളം സ്വദേശി വിജയാ സോണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഭര്‍ത്താവ് ബിപിന്‍ തോമസാണ് ആക്രമിച്ചത്. പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ജോലി ചെയ്തിരുന്ന കൊടുമണ്‍ ഐക്കാട്ടിലെ വീട്ടിലെത്തിയ ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഫോണ്‍ വഴി വഴക്കുണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിയെ കൊടുമണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ വിശദമായ അന്വേഷണം നടത്തും. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----