Kerala
ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് | ഭര്‍ത്താവും ഭാര്യയും തമ്മില്‍ പരസ്പരം കുത്തി. ഭാര്യ മരിക്കുകയും ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഇരുവരും തമ്മില്‍ വീട്ടിനകത്ത് വച്ചുണ്ടായ വഴക്കിനു ശേഷമായിരുന്നു സംഭവം.
ചന്ദ്രികയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് രാജനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ചന്ദ്രികയെ കുത്തിയ ശേഷം രാജന്‍ സ്വയം കുത്തിയതാകാമെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----