Health
ചർമ്മത്തിന് ഹൈലുറോണിക് ആസിഡ്; ഗുണങ്ങൾ ഏറെ !
മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ഹൈലുറോണിക് ആസിഡ് ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രമേ ചർമ്മത്തിൽ ഉപയോഗിക്കാവൂ
ഉയർന്ന ജലാംശവുമായി ബന്ധപ്പെട്ട ഗുണങ്ങൾക്ക് പേരു കേട്ടതാണ് ഹൈലുറോണിക് ആസിഡ്. ഇത് ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു സൂപ്പർസ്റ്റാർ ആണ്.ഹൈലുറോണിക് ആസിഡ് നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമാകുന്നത് എന്തൊക്കെ ഗുണങ്ങൾ ചെയ്യുമെന്ന് നോക്കാം.
ജലാംശം നിലനിർത്തുന്നു
- ദിവസം മുഴുവനും ചർമ്മത്തെ നനവുള്ളതും ഈർപ്പം ഉള്ളതും ആക്കി നിലനിർത്തി ചർമ്മത്തെ വരളാതിരിക്കാൻ ഹൈലുറോണിക് ആസിഡ് സഹായിക്കുന്നു
ആന്റി ഏജിങ്
- നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും ഹൈലുറോണിക് ആസിഡ് സഹായിക്കും
ചർമ്മത്തിന്റെ ഇലാസ്തികത
- നിങ്ങളുടെ ചർമ്മത്തെ കൂടുതൽ ദൃഢവും യുവത്വമുള്ളതാക്കി തീർക്കാനും ഇതിന് കഴിയും
ചർമ്മത്തിലെ പ്രശ്നങ്ങൾ മാറ്റുന്നു
- സെൻസിറ്റീവ് അല്ലെങ്കിൽ വീക്കമുള്ള ചർമ്മത്തെ പെട്ടെന്ന് സുഖപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കാം
തിളക്കം വർദ്ധിപ്പിക്കുന്നു
- ഇത് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചർമ്മത്തെ കൂടുതൽ മൃദുലമായി സൂക്ഷിക്കുകയും ചെയ്യും.
മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ഹൈലുറോണിക് ആസിഡ് ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രമേ ചർമ്മത്തിൽ ഉപയോഗിക്കാവൂ.
---- facebook comment plugin here -----