Connect with us

Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; സുല്‍ത്താന്‍ മൂന്നാം പ്രതി

സുല്‍ത്താന്‍ സ്വര്‍ണ കടത്തിലും പങ്കാളി.

Published

|

Last Updated

ആലപ്പുഴ | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ അക്ബര്‍ അലിയെ കേസിലെ മൂന്നാം പ്രതിയാക്കി പോലീസ്. കേസിലെ മറ്റൊരു പ്രതി തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവാണ് ഇയാള്‍. കൊടും കുറ്റവാളികള്‍ താമസിക്കുന്ന മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുല്‍ത്താനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് എത്തിച്ച 6.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്.

സുല്‍ത്താന്‍ സ്വര്‍ണ കടത്തിലും പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കഞ്ചാവും സ്വര്‍ണവും ഇയാള്‍ എത്തിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ വെളിപ്പെടുത്തിയിരുന്നു.