Kerala
ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്‌ലീമയുടെ ഭര്‍ത്താവും അറസ്റ്റില്‍
ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന സുല്‍ത്താന്‍ മലേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി.

ആലപ്പുഴ | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പോലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. നേരത്തെ അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനാണ് പിടിയിലായത്. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. തസ്‌ലീമയുടെ രണ്ടാം ഭര്‍ത്താവാണ് സുല്‍ത്താന്‍
ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന സുല്‍ത്താന്‍ മലേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയില്‍നിന്ന് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. ഈ മാസമാദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ ഫിറോസ് എന്നയാളും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍, സിനിമാ മേഖലയിലെ ചിലര്‍ക്ക് അടക്കം ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു.