National
മുംബൈയില്‍ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
പിടികൂടിയത് തായ്ലന്ഡില് നിന്ന് കടത്തിയ കഞ്ചാവ്.
മുംബൈ | മുംബൈ നഗരത്തിൽ വൻ ലഹരി വേട്ട. 15 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് നാര്കോട്ടീസ് കണ്ട്രോള് ബ്യൂറോ പിടിച്ചെടുത്തു. തായ്ലന്ഡില് നിന്ന് മുംബൈയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് 13 കിലോ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര കൊലാപൂര്‍ സ്വദേശി പിടിയിലായി.
പുതുവത്സരാഘോഷങ്ങള്‍ക്കായി മുംബൈ നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
വളരെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് മരണത്തിലേക്കും ഓർമ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയിലേക്കും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗമെത്തിക്കും. തായ്ലൻഡിലെത്തിയാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്നത്.