Connect with us

ISL 2021- 22

രണ്ടാം സെമിയില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ്

മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു ഹൈദരാബാദ്.

Published

|

Last Updated

പനാജി | ഐ എസ് എല്ലിലെ രണ്ടാം സെമിയിലെ ഒന്നാം പാദ മത്സരത്തിൽ എ ടി കെ മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ് സി. 18ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മോഹന്‍ ബഗാന്‍ ഞെട്ടിച്ചെങ്കിലും മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു ഹൈദരാബാദ്. ബര്‍ത്തൊലോമേവ് ഒഗ്‌ബെച്ചെയാണ് ഹീറോ ഓഫ് ദ മാച്ച്.

18ാം മിനുട്ടില്‍ റോയ് കൃഷ്ണയാണ് എ ടി കെയുടെ ആദ്യ ഗോള്‍ നേടിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് ഒഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് സമനില നേടി.  58ാം മിനുട്ടില്‍ യാസിര്‍ മുഹമ്മദ് ഹൈദരാബാദിന് ലീഡ് നേടിക്കൊടുത്തു. അധികം വൈകാതെ 64ാം മിനുട്ടില്‍ യാവിര്‍ സിവെരിയോയിലൂടെ ഹൈദരാബാദ് മൂന്നാം ഗോളും നേടി. യാസിര്‍ മുഹമ്മദായിരുന്നു അസിസ്റ്റ്. റഫറി രാഹുല്‍ കുമാര്‍ ഗുപ്തക്ക് കൈവശമുള്ള കാര്‍ഡുകളൊന്നും ഉയര്‍ത്തേണ്ടി വന്നില്ലയെന്നത് കളിമികവിനെയാണ് അടയാളപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest