isl 2022
ജയം തുടര്‍ന്ന് ഹൈദരാബാദ്; പരാജയപ്പെടുത്തിയത് ഗോവയെ
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഹൈദരാബാദ്.

ഹൈദരാബാദ് | ഐ എസ് എല്ലില്‍ വിജയഗാഥ തുടര്‍ന്ന് ഹൈദരാബാദ് എഫ് സി. എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരബാദ് പരാജയപ്പെടുത്തിയത്. പത്താം മിനുട്ടില്‍ ജാവിയര്‍ സിവേരിയോ ആണ് ഗോള്‍ നേടിയത്.
ബര്‍തൊലോമേവ് ഒഗ്‌ബെച്ചെയായിരുന്നു ഗോളിനുള്ള അവസരം സൃഷ്ടിച്ചത്. ഹൈദരാബാദിലെ ജി എം സി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാണികളുടെ ആനുകൂല്യം ഹൈദരാബാദ് മുതലെടുത്തു. ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഗോവക്ക് സാധിച്ചുമില്ല.
പന്ത് കൂടുതല്‍ സമയം ഗോവന്‍ കളിക്കാരുടെ കാലുകളിലായിരുന്നു. മാത്രമല്ല, വിജയപ്രദമായ പാസ്സുകളുടെ കാര്യത്തിലും ഗോവയായിരുന്നു മുന്നില്‍. എന്നാല്‍ ഇതൊന്നും ഗോളാക്കാന്‍ അവര്‍ക്കായില്ല.
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഹൈദരാബാദ്. നാല് മത്സരങ്ങളില്‍ നിന്ന് തോല്‍വിയറിയാതെ പത്ത് പോയിന്റാണ് ഹൈദരാബാദ് നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് പുതിയ സീസണിലെ ഹൈദരാബാദിന്റെ സമ്പാദ്യം.