First Gear
സിഎൻജി ഓപ്‌ഷനുമായി ഹ്യുണ്ടായ് ഓറ വിപണിയിൽ
7.48 ലക്ഷം രൂപയാണ് ഓറയുടെ എക്‌സ് ഷോറൂം വില.
സിഎൻജി ഓപ്‌ഷനുമായി ഹ്യുണ്ടായ് ഓറ വിപണിയിൽ. ബേസ് മോഡലായ ‘ഇ’ ട്രിമ്മിൽ ഉൾപ്പെടെ സിഎൻജി ഓപ്‌ഷനിൽ ഓറ ലഭിക്കും. ഏതാനും ആഴ്‌ചകൾ മുമ്പ് പുതിയ മോഡലുകളായ എക്‌സ്‌റ്റർ, ഗ്രാൻഡ് ഐ10 നിയോസ് എന്നിവയിലും ഹ്യുണ്ടായ് സിഎൻജി ഓപ്‌ഷൻ അവതരിപ്പിച്ചിരുന്നു.
ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾക്കായുള്ള ഡിമാന്‍റ് കണക്കിലെടുത്താണ് ഇ വേരിയൻ്റിൽ സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചതെന്ന് കമ്പനി പറഞ്ഞു.
7.48 ലക്ഷം രൂപയാണ് ഓറയുടെ എക്‌സ് ഷോറൂം വില. ഒരുകിലോ സിഎൻജിയിൽ 28.4 കിലോമീറ്ററാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
---- facebook comment plugin here -----