Connect with us

First Gear

ഹ്യുണ്ടായി ക്രെറ്റ ഇവി അടുത്ത വർഷം ആദ്യം

ക്രെറ്റ ഉൾപ്പെടെ നാല്‌ ഇവികളാണ്‌ ഹ്യുണ്ടായി അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിക്കുന്നത്‌

Published

|

Last Updated

ന്യൂഡൽഹി | ഹ്യുണ്ടായിയുടെ മിഡ്‌ സൈസ്‌ എസ്‌യുവി ക്രെറ്റയുടെ ഇലക്‌ട്രിക്‌ പതിപ്പ്‌ അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കുമെന്ന്‌ റിപ്പോർട്ട്‌. 2024-25 സാമ്പത്തിക വർഷത്തിൻ്റെ നാലാം ക്വാർട്ടറിൽ ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഒരുങ്ങുന്നുവെന്ന്‌ കമ്പനി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ക്രെറ്റ ഉൾപ്പെടെ നാല്‌ ഇവികളാണ്‌ ഹ്യുണ്ടായി അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിക്കുന്നത്‌. ക്രെറ്റ ഇവിയിൽ കൂടുതൽ ഉയർന്ന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കുമെന്നാണ്‌ റിപ്പോർട്ട്‌.

ഹ്യുണ്ടായിയുടെ ശക്തനായ മോഡലാണ്‌ ക്രെറ്റ. ഇതിൽ ഇവി വരുമ്പോൾ ഹുണ്ടായയിയുടെ ശക്തനായആ ദ്യ മിഡ്‌ സൈസ്‌ എസ്‌യുവി ഇവിയായി ക്രെറ്റ മാറുമെന്ന്‌ ഉറപ്പാണ്‌. 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ഓട്ടോ എക്‌സ്‌പോയി ഇതുൾപ്പെടെ അവതരിപ്പിക്കും.

എന്നാൽ മറ്റ്‌ ഇവി മോഡലുകളുടെ വിശദാംശങ്ങൾ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല.