Connect with us

First Gear

ഹ്യുണ്ടായ് ക്രെറ്റ ഐഎംടി, നൈറ്റ് എഡിഷന്‍ ഉടന്‍ പുറത്തിറങ്ങും

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ നൈറ്റ് എഡിഷന്‍ ലഭ്യമാകൂ.

Published

|

Last Updated

ന്യൂഡല്‍ഹി| ഹ്യുണ്ടായ് അതിന്റെ ജനപ്രിയ ക്രെറ്റ ലൈനപ്പിനായി അഞ്ചാമത്തെ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വെന്യു, ഐ20 എന്നിവയ്ക്ക് സമാനമായി 6-സ്പീഡ് ഐഎംടി ഗിയര്‍ബോക്സുമായാണ് ക്രെറ്റ എത്തുക. കാറിന്റെ വിലകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഡീലര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

കൂടാതെ, വേരിയന്റ് ലൈനപ്പില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ നൈറ്റ് എഡിഷനും അവതരിപ്പിക്കും. അത് ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ അലങ്കാരങ്ങളോടെയാണ് വരുന്നത്. മിഡ്-സ്‌പെക്ക് എസ് വേരിയന്റില്‍ മാത്രമാണ് പുതിയ ഐഎംടി ഗിയര്‍ബോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ക്രെറ്റ നൈറ്റ് എഡിഷന് പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറും ഇന്റീരിയര്‍ തീമുമാണ് ഉണ്ടാകുക. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ നൈറ്റ് എഡിഷന്‍ ലഭ്യമാകൂ.

 

Latest