First Gear
ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തി
6.99 ലക്ഷം രൂപയാണ് ഐ20 ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ എക്സ് ഷോറൂം വില.
ന്യൂഡല്‍ഹി| ഹ്യുണ്ടായ് ഇന്ത്യ പ്രീമിയം ഹാച്ച്ബാക്ക് ഐ20 ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ (ഒ) എന്നീ ട്രിമ്മുകളിലാണ് വാഹനം എത്തുന്നത്. ഈ ട്രിമ്മുകള്‍ക്കെല്ലാം 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. സുരക്ഷയ്ക്കായി 26 ഫീച്ചറുകളാണ് ഈ കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 6 എയര്‍ബാഗുകളും ഉള്‍പ്പെടുന്നു. ഫെയറി റെഡ്, ആമസോണ്‍ ഗ്രേ, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാറി നൈറ്റ് എന്നിങ്ങനെ 6 മോണോടോണ്‍ നിറങ്ങളാണ് കമ്പനി ഹാച്ച്ബാക്കിനായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വാഹനം ലഭിക്കും.
6.99 ലക്ഷം രൂപയാണ് ഐ20 ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഈ വാഹനത്തിന്റെ എറ ട്രിമ്മിന് 6.99 ലക്ഷം രൂപയാണ് വില വരുന്നത്. എഞ്ചിന്‍: 1.2-ലിറ്റര്‍ പെട്രോള്‍ എംടി ആണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് കണ്‍ട്രോള്‍,14-ഇഞ്ച് സ്റ്റീല്‍ വീലുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍വ്യൂ മിറര്‍, ഫാബ്രിക് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ ഔട്ട്ലെറ്റ് യുഎസ്ബി-സി ഫ്രണ്ട് ചാര്‍ജര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, ഹാലൊജന്‍ ഹെഡ്ലൈറ്റുകള്‍ എന്നിവയെല്ലാം ഈ വാഹനത്തിന്റെ സവിശേഷതകളാണ്.
മാഗ്‌ന ട്രിമ്മിന് 7.70 ലക്ഷം രൂപയാണ് വില വരുന്നത്. എഞ്ചിന്‍: 1.2-ലിറ്റര്‍ പെട്രോള്‍ എംടി ആണ്. സ്‌പോര്‍ട്‌സ് ട്രിമ്മിന് 8.33 മുതല്‍ 9.38 ലക്ഷം വരെയാണ് വില വരുന്നത്. എഞ്ചിന്‍, 1.2-ലിറ്റര്‍ പെട്രോള്‍ എംടി / 1.2ലിറ്റര്‍ പെട്രോള്‍ എടിയാണ്. ആസ്റ്റ ട്രിമ്മിന് 9.29 ലക്ഷം രൂപയാണ് വില. എഞ്ചിന്‍: 1.2-ലിറ്റര്‍ പെട്രോള്‍ എംടിയാണ്. ആസ്റ്റ (ഒ)ട്രിമ്മിന് 9.98 മുതല്‍ 11.01 ലക്ഷം വരെയാണ് വില. എഞ്ചിന്‍: 1.2-ലിറ്റര്‍ പെട്രോള്‍ എംടി / 1.2ലിറ്റര്‍ പെട്രോള്‍ എടിയാണ്.