First Gear
4 ലക്ഷം രൂപ വരെ വിലക്കിഴിവുമായി ഹ്യുണ്ടായി; മോഡലുകൾ ഇവ
ക്യാഷ് ഡിസ്‌കൗണ്ടുകൾ, കോർപ്പറേറ്റ് ബോണസുകൾ, എക്സ്ചേഞ്ച് ബോണസുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഉൾപ്പെടെയാണിത്.

ന്യൂഡൽഹി | പുതിയ സാമ്പത്തിക വർഷത്തിൽ വമ്പൻ ഓഫറുമായി കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും. 2024, 2025 വർഷങ്ങളിൽ നിർമിച്ച ഗ്രാൻഡ് ഐ10 നിയോസ്, ഐ20, എക്‌സ്‌റ്റർ, വെന്യു, വെർണ, ഐയോണിക് 5 എന്നീ മോഡലുകൾക്കാണ് 4 ലക്ഷം രൂപവരെ കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാഷ് ഡിസ്‌കൗണ്ടുകൾ, കോർപ്പറേറ്റ് ബോണസുകൾ, എക്സ്ചേഞ്ച് ബോണസുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഉൾപ്പെടെയാണിത്.
ഗ്രാൻഡ് ഐ10 നിയോസ്
ഗ്രാൻഡ് ഐ10 നിയോസ് 2024 മോഡലുകളിൽ 68,000 രൂപ വിലവരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇതിൽ 3,000 രൂപ കോർപ്പറേറ്റ് ബോണസ്, 30,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. 2025 മോഡലുകൾക്ക് 78,000 രൂപ വരെ കിഴിവുകൾ ലഭിക്കും.
ഹ്യുണ്ടായി i20
ഹ്യുണ്ടായി i20 മോഡലുകളിൽ വിവിധ വകഭേദങ്ങളിൽ നിരവധി ഓഫറുകൾ ലഭ്യമാണ്. i20 N-ലൈനിന് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 60,000 രൂപ വിലയുള്ള എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.ഹ്യുണ്ടായി i20 യുടെ മാനുവൽ ട്രാൻസ്മിഷൻ ട്രിമ്മുകൾക്ക് 65,000 രൂപ വിലയുള്ള കിഴിവുകൾ ലഭിക്കും.
ഹ്യുണ്ടായി എക്‌സ്‌റ്റർ
ഹ്യുണ്ടായി എക്‌സ്‌റ്ററിന് 2024 മോഡലുകളിൽ 60,000 രൂപ വിലയുള്ള ഓഫറുകൾ ലഭിക്കും. അതേസമയം 2025 ന് 50,000 രൂപ വരെ വിലയുള്ള കിഴിവുകൾ ലഭിക്കും.
ഹ്യുണ്ടായി വെന്യു
ഹ്യുണ്ടായി വെന്യു 2024, 2025 മോഡലുകൾക്ക് പെട്രോൾ വേരിയന്‍റുകളിൽ 70,000 രൂപ വരെ കിഴിവുകൾ ലഭിക്കും.അതേസമയം, വെന്യു N-ലൈനിന് MY24, MY25 മോഡലുകളിൽ 65,000 രൂപ വിലയുള്ള കിഴിവുകൾ ലഭിക്കും.
ഹ്യുണ്ടായ് വെർണ
ഹ്യുണ്ടായ് വെർണയുടെ 24, 25 മോഡലുകളിൽ ഉപഭോക്താക്കൾക്ക് 65,000 രൂപ വിലമതിക്കുന്ന ഓഫറുകൾ ലഭിക്കും.ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ കോർപ്പറേറ്റ് ബോണസ്, എക്സ്ചേഞ്ച് ബോണസിന് 35,000 രൂപ എന്നിവ ഉൾപ്പെടുന്നു.
ഹ്യുണ്ടായ് അയോണിക് 5
ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് ഇവിയായ ഹ്യുണ്ടായ് അയോണിക് 5ടൊണ് ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നത്. 2024 മോഡലുകളിൽ ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപ വിലമതിക്കുന്ന കിഴിവാണ് കമ്പനി ഓഫർ.