Connect with us

ആരാണ് ഹിഗ്വിറ്റ? മുഴുവന്‍ പേര് ജോസെ റെനെ ഹിഗ്വിറ്റ സാപ്റ്റ. കൊളംബിയന്‍ ഗോള്‍ കീപ്പര്‍. നൂറ് കണക്കിന് ഗോള്‍ സേവിംഗ്. സ്വന്തം പേരില്‍ 41 ഗോളുകള്‍. എല്‍ ലോകോയെന്നാണ് വിളിപ്പേര്. ഭ്രാന്തനെന്നാണ് അതിന്റെ അര്‍ഥം. ഗോള്‍ വല കാക്കുന്നവന്‍ എന്തൊക്കെ ചെയ്യണമെന്ന പതിവ് കുമ്മായ വരകളെ മായ്ച്ച് കളിക്കളത്തിന്റെ മറ്റേ പകുതിയിലേക്ക് കുതിക്കുന്ന ഹിഗ്വിറ്റയെ നോക്കിയാണ് ഇഷ്ടക്കാര്‍ ഇങ്ങനെ വിളിച്ചത്.  ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സൃഷ്ടിച്ചു ഹിഗ്വിറ്റ. ഫുട്‌ബോളിനെ  സാങ്കേതിക തികവുള്ള മത്സരം എന്നതില്‍ നിന്ന് മനോഹരമായ കലാപ്രകടനമായി മാറ്റുകയായിരുന്നു ഹിഗ്വിറ്റ. 1995ല്‍ ഇംഗ്ലണ്ടുമായുള്ള സൗഹൃദ മത്സരത്തില്‍ കൊളിംബിയന്‍ കുപ്പായത്തില്‍ ഹ്വിഗ്വിറ്റ നടത്തിയ ഗോള്‍ സേവിംഗ് അക്കാലം വരെയുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ മുഴുവന്‍ അട്ടിമറിച്ചു. ഒരു ഹൈബോള്‍ വരുന്നു. വൃത്തിയായി കൈക്കുമ്പിളിലാക്കാനാകില്ലെങ്കിലും കുത്തിയകറ്റാവുന്ന ഷോട്ട്. പക്ഷേ, ഹിഗ്വിറ്റയെന്ന ചടുല താളങ്ങളുടെ ആ ഭ്രാന്തന്‍ അന്നേ വരെ ആരും കാണാത്ത സ്‌കോര്‍പിയന്‍ കിക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട മാന്ത്രിക പ്രകടനമാണ് പുറത്തെടുത്തത്. മുമ്പിലേക്ക് ചാടി പിന്‍കാലുകൊണ്ട് മുന്നിലേക്ക് പന്ത്  തട്ടിയകറ്റി. അതൊരു ആകസ്മിക പ്രകടനമായിരുന്നില്ല. പെരച്ചനടിയായിരുന്നില്ല. വര്‍ഷങ്ങളായുള്ള പരിശീലനത്തിന്റെ വിളവെടുപ്പായിരുന്നു.

 

വീഡിയോ കാണാം