Connect with us

articles

ഐ എ എം ഇ ആര്‍ട്ടോറിയം; കലയുടെ കേരളീയം

അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ഓരോ കലോത്സവങ്ങള്‍ക്കും പറയാനുണ്ടാകും.

Published

|

Last Updated

കേരളത്തിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ കലോത്സവമെന്ന് വിശേഷിപ്പിക്കാവുന്ന ആര്‍ട്ടോറിയത്തിന്റെ പത്താമത് എഡിഷനാണ് ഇന്നും നാളെയുമായി മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് കലോത്സവങ്ങള്‍ നല്‍കിയ പങ്ക് ശ്രദ്ധേയമാണ്. വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും വിപ്ലവങ്ങള്‍ രചിക്കുന്ന പ്രതിഭാധനരായ വിദ്യാര്‍ഥികളെ സൃഷ്ടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാഗമായ തനതായ കലകളെ സംരക്ഷിക്കുക കൂടിയാണ് ഇത്തരം കലോത്സവങ്ങള്‍ ചെയ്യുന്നത്. അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ഓരോ കലോത്സവങ്ങള്‍ക്കും പറയാനുണ്ടാകും.

ചിട്ടയും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥികളെ സാമൂഹികമായും സാംസ്‌കാരികമായും പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (കഅങഋ) സ്ഥാപിതമാകുന്നത്. സാമൂഹിക-വിദ്യാഭ്യാസ പരിപാടികളിലൂടെ താഴേത്തട്ടിലുള്ള കമ്മ്യൂണിറ്റികളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഈ കൂട്ടായ്മയുടെ അടിസ്ഥാന ലക്ഷ്യം. സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തി 21ാം നൂറ്റാണ്ടിലെ മികച്ച സ്‌കൂളുകള്‍ക്ക് തുല്യമാകാനുള്ള ശ്രമത്തില്‍ അവരെ സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതില്‍ ഐ എ എം ഇ നിര്‍ണായക പങ്കു വഹിക്കുന്നു. ഐ എ എം ഇയുടെ കീഴില്‍ ഇന്ന് 400ലധികം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ഥികളുടെ പാഠ്യ-കലാ രംഗത്തെ വളര്‍ച്ചയാണ് ആര്‍ട്ടോറിയത്തിന്റെ പ്രേരക ഘടകം. 2007ല്‍ പ്രൗഢമായി ആരംഭിച്ച ആര്‍ട്ടോറിയം സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നായി എണ്ണപ്പെടുന്നു. 151 സ്‌കൂളുകളില്‍ നിന്ന് 130 മത്സരയിനങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും മികവിന്റെ മാറ്റുരച്ചുനോക്കുന്നത്. അവരെല്ലാം നാളെയുടെ പ്രതീക്ഷകളായി സമൂഹത്തെ മുന്നോട്ടുനയിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നത് ആര്‍ട്ടോറിയത്തിന്റെ നേട്ടം തന്നെ
യാണ്.

നമ്മുടെ പൈതൃകത്തിന്റെ ദീപശിഖാ വാഹകരായി മികച്ച വിദ്യാര്‍ഥികള്‍ ഇനിയും ഈ മഹാ മാമാങ്കത്തിന്റെ ഭാഗഭാക്കാകുമെന്നതിന് ചരിത്രം സാക്ഷിയാണ്. അനാരോഗ്യകരമായ മത്സരങ്ങളില്ലാതെ മികവിന്റെ പര്യായങ്ങളായി സര്‍ഗാത്മക വഴിയിലൂടെ സഞ്ചരിക്കുകയാണ് മികവിന്റെ ആര്‍ട്ടോറിയങ്ങള്‍.

 

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഐ എ എം ഇ

Latest