National
ഞാന്‍ ഹിന്ദുവാണ്, എന്നാല്‍ ബിജെപിക്കാരെപ്പോലെ പറഞ്ഞു നടക്കാറില്ല; രാജീവ് രഞ്ജന്‍ സിംഗ്
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി| ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് രംഗത്ത്. ഞാന്‍ ദൈവവിശ്വാസമുള്ള ഹിന്ദുവാണ്. എന്നാല്‍ ബിജെപിക്കാരെപ്പോലെ അത് പറഞ്ഞുനടക്കാറില്ലെന്നു രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ച ശേഷമുള്ള ആദ്യ പൊതുയോഗത്തില്‍വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതവും വിശ്വാസവും പ്രദര്‍ശന വസ്തുക്കളല്ല. ഞാന്‍ ഒരു ഹിന്ദുവാണ്. എന്റെ വിശ്വാസം ആഴമുള്ളതാണ്. പക്ഷേ ബിജെപിക്കാരെപോലെ ഞാന്‍ പറഞ്ഞുനടക്കാറില്ലെന്നാണ് യോഗത്തില്‍ രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----