Connect with us

From the print

എന്റെ ഉറപ്പ്, മോദി അധികാരത്തിലെത്തില്ല: മമത

ഗ്യാരന്റി ബാബു പശ്ചിമ ബംഗാളിനെ അപകീർത്തിപ്പെടുത്തുകയാണ്

Published

|

Last Updated

കൊൽക്കത്ത | നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി. സന്ദേശ്ഖലി വിവാദത്തിൽ ബി ജെ പി നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും മമത ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏക ഉറപ്പ് മോദി അധികാരത്തിൽ തിരിച്ചെത്തില്ല എന്നതാണ്. ഇന്ത്യ സഖ്യം 315 സീറ്റുകൾ നേടും. ബി ജെ പിയുടെ സീറ്റ് പരമാവധി 200 ആയി ചുരുങ്ങും. ബി ജെ പിയും പ്രധാനമന്ത്രിയും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ഗ്യാരന്റി ബാബു പശ്ചിമ ബംഗാളിനെ അപകീർത്തിപ്പെടുത്തുകയാണ്. സത്യം പുറത്തുവരുമ്പോൾ അവ കാണിക്കരുതെന്ന് ചാനലുകളോട് ആവശ്യപ്പെടുകയാണവർ. അവർ സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ സ്ത്രീകളുടെ പ്രതിച്ഛായ തകർക്കാൻ ബി ജെ പി ഗൂഢാലോചന നടത്തി- പശ്ചിമ ബംഗാളിലെ നാദിയയിലെ കല്യാണിയിൽ നടന്ന റാലിയിൽ മമത പറഞ്ഞു.

Latest