child Lost at sea
കടലില്‍ പോയതറിഞ്ഞില്ല; കാണാതായ കുട്ടിയുടെ മൃതദേഹം ലഭിച്ചു
മൂന്നുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു.
കോഴിക്കോട് | നഗരത്തിനടുത്ത് കോതിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ സുലൈമാന്റെ മകന് മുഹമ്മദ് സെയ്ത് (14) ആണുമരിച്ചത്. ഇന്നലെ വൈകീട്ടാണു നാലുകുട്ടികള്‍ കടലില്‍ ഒഴുകിപ്പോയത്.
മൂന്നുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. മുഹമ്മദ് സെയ്ദ് കയറിപ്പോയിട്ടുണ്ടെന്നായിരുന്നു മറ്റുകുട്ടികള്‍ പറഞ്ഞത്. ഇതിനാല്‍ സെയ്ദിനെ കടലില്‍ തിരഞ്ഞില്ല. രാത്രിയായിട്ടും സെയ്ദിനെകാണാഞ്ഞതോടെ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ഇന്നാണു മൃതദേഹം കണ്ടെത്തിയത്.
കടലില്‍ നിന്നു രക്ഷിച്ച മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുകുട്ടികള്‍ ആശുപത്രി വിട്ടു.
---- facebook comment plugin here -----